ബാ​ഡ്മി​ന്‍റ​ൺ താ​ര​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങ്
Monday, August 26, 2019 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ പ്രി​യ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ താ​ര​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​താ​ങ്ങു​മാ​യി ജി​ല്ല​യി​ലെ ബാ​ഡ്മി​ന്‍റ​ൺ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ. ക​ഴി​ഞ്ഞ വ​ർ​ഷം തൂ​ത​പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച ക​ള​ത്തി​ൽ തൊ​ടി മ​നോ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യാ​ണ് ജി​ല്ലാ ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ൻ ഭാ​ര​വാ​ഹി​ക​ളെ​ത്തി​യ​ത്. ഓ​ട്ടോ​ഡ്രൈ​വ​റും ജി​ല്ല​യി​ലെ വി​വി​ധ ബാ​ഡ്മി​ന്‍റ​ൻ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​ള​ത്തി​ൽ തൊ​ടി മ​നോ​ജി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം അ​നാ​ഥ​മാ​യി​രു​ന്നു.
വ​ലി​യ സു​ഹൃ​ത്ത് വ​ല​യ​ത്തി​ന്‍റെ ഉ​ട​മ​യാ​യ മ​നോ​ജി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഷ​ട്ടി​ൽ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​യും മ​റ്റു​മാ​ണ് തു​ക ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ മ​നോ​ജി​ന്‍റെ മ​ങ്ക​ട​യി​ലെ വീ​ട്ടി​ലെ​ത്തി 1,80,000 രൂ​പ​യു​ടെ ചെ​ക്ക് കു​ടും​ബ​ത്തി​ന് കൈ​മാ​റി.
ജി​ല്ലാ ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹ​ന​ഫി, മു​ൻ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് പു​ല്ലാ​ര, ബാ​വ മ​ക്ക​ര​പ്പ​റ​ന്പ്, കോ​യ മ​ക്ക​ര​പ്പ​റ​ന്പ്, വാ​ർ​ഡ് അം​ഗം മാ​ന്പ​റ്റ​ഉ​ണ്ണി, മ​നോ​ജ് സ​ഹാ​യ സ​മി​തി ട്ര​ഷ​റ​ർ എം.​വി​ശ്വ​നാ​ഥ​ൻ, എ​ൻ.​മ​നോ​ജ് കു​മാ​ർ, ചീ​രോ​ത്ത് മ​ണി, സി.​അ​ശോ​ക​ൻ, കെ.​മ​നോ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.