നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Tuesday, September 10, 2019 12:30 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് ന​ട​ത്തി. കാ​ളി​കാ​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു കീ​ഴി​ൽ ബി​എ​ഫ്ഒ ആ​യി ജോ​ലി ചെ​യ്യു​ന്ന ര​തീ​ഷ്, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നും വ്യാ​പാ​രി​യു​മാ​യ ഹ​മീ​ദ്‌ലബ്ബ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ ഭൂ​മി ഇ​ല്ലാ​ത്ത ഇ​വ​ർ കൃ​ഷി​ക്കാ​യി പാ​ട്ട​ഭൂ​മി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തോ​ട്ട​ക്ക​ര​യി​ൽ ഒ​രേ​ക്ക​ർ ഭൂ​മി പാ​ട്ട​ത്തി​നാ​യി ല​ഭി​ച്ച​തോ​ടെ ഇ​വി​ടെ പ​ച്ച​ക്ക​റി ന​ടു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ൽ ഒ​ഴി​വ് സ​മ​യം ക​ണ്ടെ​ത്തി​യാ​ണ് ഇ​വ​ർ കൃ​ഷി ന​ട​ത്തി​യ​ത്

പ​യ​റ്, പാ​വ​ൽ, വെ​ണ്ട, പ​ച്ച​മു​ള​ക്, വെ​ള്ള​രി, ക​ക്ക​രി, വ​ഴു​ത​ന​ങ്ങ, മ​ത്ത​ൻ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ നൂ​റു​മേ​നി വി​ള​ഞ്ഞ​ത്.

കൃ​ഷി​വ​കു​പ്പി​ൽ നി​ന്നു​ള്ള സ​ഹാ​യ​ത്തി​നൊ​പ്പം, ഓ​ണ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​യ്ക്ക് പാ​ക​മാ​യ​തോ​ടെ ന​ല്ല വി​ല​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ർ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശി​വ​ദാ​സ​ൻ ഉ​ള്ളാ​ട്, ക​ർ​ഷ​ക സം​ഘം അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, അ​സി.​കൃ​ഷി ഓ​ഫീ​സ​ർ വി.​മു​ന​വി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.