ബി​യ്യം കാ​യ​ൽ വ​ള്ളം​ക​ളി​ക്കു ഒ​രു​ക്ക​ങ്ങ​ളാ​യി
Tuesday, September 10, 2019 12:34 AM IST
മ​ല​പ്പു​റം: മ​ല​ബാ​റി​ന്‍റെ ജ​ലോ​ത്സ​വ​മാ​യ ബി​യ്യം കാ​യ​ൽ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​നു ഇ​നി ര​ണ്ടു ദി​വ​സം മാ​ത്രം. വ​ള്ളം​ക​ളി​യു​ടെ ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ.​ടി ജ​ലീ​ൽ, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കാ​യ​ൽ രാ​ജാ​വാ​കാ​നു​ള്ള തീ​വ്ര പ​രി​ശീ​ല​ന​ത്തി​ലാ​ണ് ടീ​മു​ക​ൾ. മു​ന്പ് ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന വ​ള്ളം​ക​ളി ഇ​ത്ത​വ​ണ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്.

പ​ടി​ഞ്ഞാ​റേ​ക്ക​ര, ക​ട​വ​നാ​ട്, ബി​യ്യം, കാ​ഞ്ഞി​ര​മു​ക്ക്, പു​റ​ത്തൂ​ർ, പു​ഴ​ന്പ്രം, എ​രി​ക്ക​മ​ണ്ണ, പു​ളി​ക്ക​ക്ക​ട​വ്, പ​ത്താ​യി സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പ​ത്തു മേ​ജ​ർ വ​ള്ള​ങ്ങ​ളും പ​തി​മൂ​ന്നു മൈ​ന​ർ വ​ള്ള​ങ്ങു​മാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്..

ടൂ​റി​സം വ​ക​പ്പ് ന​ട​ത്തു​ന്ന ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ൽ) ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഒ​രു മ​ത്സ​രം ഒ​ക്ടോ​ബ​ർ 19 ന് ​ബി​യ്യം കാ​യ​ലി​ൽ ന​ട​ക്കു​ന്നു​ണ്ട്. പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

ക്ല​ബു​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു​മാ​ണ് ആ​ർ​ഭാ​ട​ങ്ങ​ളൊ​ഴി​വാ​ക്കി ജ​ന​കീ​യ പി​ന്തു​ണ​യോ​ടെ ജ​ലോ​ത്സ​വ​ത്തി​നു അം​ഗീ​കാ​രം കി​ട്ടി​യ​ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 25000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 15000 മൂ​ന്നാം സ്ഥാ​നം 10000 വും ​ല​ഭി​ക്കും. പ​വ​ലി​യ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​പ്പാ​ൾ വി​ശ്വ​നും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.

മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി തു​ഴ​ച്ചി​ൽ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ട്ടേ​റെ യു​വാ​ക്ക​ളാ​ണ് ഇ​വി​ടെ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ എ​ട്ടു വ​രെ​യും വൈ​കീ​ട്ട് അ​ഞ്ചി​നു ശേ​ഷ​വു​മാ​ണ് പ​രി​ശീ​ല​നം.