ഷെ​ൽ​ട്ട​ർ ഫോ​ർ നി​ല​ന്പൂ​ർ മാ​ജി​ക് പ്രദർശനം നടത്തി
Tuesday, September 10, 2019 12:34 AM IST
മ​ല​പ്പു​റം : നി​ല​ന്പൂ​രി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ​യും നി​ല​ന്പൂ​ർ വി​ക​സ​ന സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന്ത്രി​ക​ൻ ആ​ർ.​കെ മ​ല​യ​ത്ത് ന​ട​ത്തു​ന്ന ഷെ​ൽ​ട്ട​ർ ഫോ​ർ നി​ല​ന്പൂ​ർ എ​ന്ന മാ​ജി​ക് പ​രി​പാ​ടി​യു​ടെ തെ​രു​വ് പ്ര​ദ​ർ​ശ​നം മ​ല​പ്പു​റം ന​ഗ​ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി.
മ​ല​പ്പു​റം കെഎ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്തു എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​മി​ക്രി താ​രം സ​തീഷ്കു​മാ​ർ എ​ട​ക്ക​ര​യു​ടെ പ്ര​ക​ട​നം പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. മ​ല​യി​ൽ ഹം​സ, ഷാ​ജ​ഹാ​ൻ മ​ന്പാ​ട്, ഷം​സു പാ​ണാ​യി, ല​ത്തീ​ഫ് കോ​ട്ട​ക്ക​ൽ, ന​വാ​സ് ത​റ​യി​ൽ, കെ.​എം എ​ട​വ​ണ്ണ തു​ട​ങ്ങി​യ​വ​ർ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ചു .