പാ​ണ്ടി​ക്കാട്ട് മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്നു: ര​ണ്ടു വീ​ടു​ക​ളി​ൽ പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച
Wednesday, September 11, 2019 12:20 AM IST
ക​രു​വാ​ര​കു​ണ്ട്: പാ​ണ്ടി​ക്കാ​ട്ട് ര​ണ്ടു വീ​ടു​ക​ളി​ൽ നി​ന്നാ​യി ഒ​രു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ​യും, അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. കൊ​ള​പ​റ​ന്പി​ലെ പേ​റു​ക്കു​ത്ത് ഹം​സ ഹാ​ജി​യു​ടെ വീ​ട്ടി​ൽ നി​ന്ന് എ​ൻ​പ​തി​നാ​യി​രം രൂ​പ​യും നാ​ലു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും, മൂ​രി​പാ​ട​ത്തെ വ​ട​ക്കാ​ങ്ങ​ര അ​ല​വി​യു​ടെ വീ​ട്ടി​ൽ നി​ന്ന് എ​ൻ​പ​തി​നാ​യി​രം രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ര​ണ​വും മോ​ഷ​ണം പോ​യ​താ​യി പോ​ലി​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ന്ന​ത്.
ഹം​സ ഹാ​ജി​യും കു​ടും​ബ​വും ര​ണ്ടു ദി​വ​സ​മാ​യി ക​രു​ളാ​യി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. സ​മീ​പ​വാ​സി തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ലൈ​റ്റി​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
വാ​തി​ൽ തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ക​ത്തി വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്.
മൂ​രി​പാ​ട​ത്തെ അ​ല​വിയുടെ മ​ക​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബ സ​മേ​തം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.