കി​ണ​റ്റി​ൽ അ​ജ്ഞാ​ത​ർ വി​ഷം ക​ല​ർ​ത്തി
Wednesday, September 11, 2019 12:20 AM IST
കാ​ളി​കാ​വ്: അ​ജ്ഞാ​ത​ർ വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​റി​ൽ വി​ഷം ക​ല​ർ​ത്തി​യ​താ​യി പ​രാ​തി. കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന വീ​ട്ടി​ലെ ര​ണ്ട് കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ൽ.
മ​ഞ്ഞ​പ്പെ​ട്ടി വ​ലി​യ പീ​ടി​യേ​ക്ക​ൽ കു​ട്ടി​മ​മ്മ​ദി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റി​ലാ​ണ് വി​ഷം ക​ല​ർ​ന്നി​ട്ടു​ള്ള​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കി​ണ​റ്റി​ൽ വി​ഷം ക​ല​ർ​ത്തി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കി​ണ​റി​ലെ വെ​ള്ള​ത്തി​ന് ചെ​റി​യ നി​റം മാ​റ്റ​വും രു​ചി​വ്യ​ത്യാ​സ​വും ഉ​ണ്ടാ​യി​രു​ന്നു. കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മാ​റ്റ​മെ​ന്ന നി​ല​യി​ൽ കു​ടും​ബം കു​ടി​വെ​ള്ള​മാ​യി കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് ത​ല​വേ​ദ​ന​യും ച​ർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ടു. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​വ​രെ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് നടത്തിയ പ​രി​ശോ​ധയിലാണ് മാ​ര​ക വി​ഷാം​ശം ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ലി​യ പീ​ടി​യേ​ക്ക​ൽ കു​ട്ടി​മ​മ്മ​ദി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​നി​ടെ വീ​ട്ടി​ലെ കോ​ഴി​ക​ളും താ​റാ​വു​ക​ളും ച​ത്ത​താ​യും കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.
മു​ഹ​മ്മ​ദി​ന്‍റെ പേ​ര​ക്കു​ട്ടി​ക​ളാ​യ ന​ബ്ഹാ​ൻ(​മൂ​ന്ന്), ന​ശീ​ത ന​സ്റി​ൻ(18) എ​ന്നി​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ന​സ്റി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​ട്ടു​ണ്ട്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കി​ണ​റ്റി​ലെ വെ​ള്ളം ബാം​ഗ്ളൂ​രി​ലെ ലാ​ബി​ലേ​ക്ക​യ​ച്ചു. റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ല​ഭി​ച്ച​ത്. കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ൽ നാ​ഡീ​വ്യു​ഹ​ത്തേ​യും ത​ല​ച്ചോ​റി​നെ​യും ബാ​ധി​ക്കു​ന്ന​തും മ​ര​ണ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​തു​മാ​യ മാ​ര​ക​വി​ഷ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ കാ​ളി​കാ​വ് പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്നും വീ​ട്ടു​ക്കാ​ർ പ​രാ​തി പ​റ​യു​ന്നു.