പ്ര​ള​യ​കാ​ല​ത്തെ ഓ​ർ​മി​ച്ച് അ​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടി
Wednesday, September 11, 2019 12:20 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്ക് വ​ച്ച് മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ല ചാ​യ്ക്കാ​നി​ടം ന​ൽ​കി​യ വീ​ട്ടി​ൽ അ​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടി. നി​ല​ന്പൂ​ർ വ​ട​പു​റം താ​ളി​പൊ​യി​ലി​ലെ 14 കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ത്രാ​ട​നാ​ളി​ൽ പ്ര​ള​യ​ത്തി​ൽ അ​ഭ​യം ന​ൽ​കി​യ മൂ​ക്ക​നോ​ലി​ക്ക​ൽ ശോ​ഭ​യു​ടെ വീ​ട്ടി​ൽ ഒ​ത്തുകൂ​ടി​യ​ത്.
ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ വീ​ടു​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​വ​ർ​ക്ക് വേ​ണ്ടി, പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ശോ​ഭ സ​ഹി​ച്ച ക​ഷ്ട​പ്പാ​ടു​ക​ൾ അ​വ​ർ ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു. കൂ​ടി​ച്ചേ​ര​ലി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സ​മ​ദ്, വി.​ടി.​നാ​സ​ർ, ആ​ശാ വ​ർ​ക്ക​ർ റ​ഹ്മ​ത്ത് മൂ​സാ, സി​ഡി​എ​സ് അം​ഗം ഷാ​ഹി​ന, മേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
റി​ൻ​സി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും നടന്നു.