ദു​ര​ന്ത​ബാധിതരെ ക​ര​ക​യ​റ്റാ​ൻ ‘സ്മൈ​ൽ’ കാ​ന്പ​യി​ൻ
Saturday, September 14, 2019 12:13 AM IST
എ​ട​ക്ക​ര: പ്ര​ള​യം ത​ക​ർ​ത്ത ക​വ​ള​പ്പാ​റ​യി​ലും പാ​താ​റി​ലു​മു​ൾ​പ്പെ​ടെ മ​ന​സ് മു​റി​വേ​റ്റ​വ​ർ​ക്ക് മ​ന​ക്ക​രു​ത്തി​ന്‍റെ മ​രു​ന്നു​മാ​യി മ​ന:​ശാ​സ്ത്ര​ജ്ഞ​രെ​ത്തി.
ഡി​വൈ​എ​ഫ്ഐ ‘സ്മൈ​ൽ’ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​വ​ള​പ്പാ​റ​യി​ലും പാ​താ​റി​ലു​മു​ൾ​പ്പെ​ടെ വീ​ടു​ക​ളി​ൽ എ​ത്തി ത​ക​ർ​ന്ന മ​ന​സു​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച​ത്തെി​ക്കു​ന്ന​തി​നാ​ണി​വ​ർ എ​ത്തി​യത്. 12 ടീ​മു​ക​ളി​ലാ​യി 48 പേ​രാ​ണ് കാ​ന്പ​യി​നി​ൽ പ​ങ്കാ​ളി​ക​ളാ​വു​ന്ന​ത്. ഞാ​യ​റാ​ഴ്ച്ചയോടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കും.
ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ർ, ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​ർ, ദു​ര​ന്തം നേ​രി​ൽ ക​ണ്ട​വ​ർ, വീ​ടും സ്വ​ത്തും ന​ഷ്ട​പ്പെ​ട്ട​വ​ർ തു​ട​ങ്ങി വി​വി​ധ ത​ര​ങ്ങ​ളി​ൽ ദു​രി​തം പേ​റു​ന്ന​വ​രെ ക​ണ്ട​ത്തെി ഓ​രോ വീ​ട്ടി​ലെ​യും വി​ഷ​യ​ങ്ങ​ൾ പ്ര​ത്യേ​കം പ​ഠി​ച്ച് ആ​വ​ശ്യാ​നു​സ​ര​ണ​മു​ള്ള കൗ​ണ്‍​സി​ലിം​ഗാ​ണ് സം​ഘം ന​ൽ​കു​ന്ന​ത്. ആ​റ് മാ​സ​കാ​ല​യ​ള​വി​ലാ​യാ​ണ് പ​ദ്ധ​തി. ഇ​വ​രെ പൂ​ർ​ണ​മാ​യും പ​ഴ​യ രീ​തി​യി​ലേ​ക്ക് തി​രി​ച്ച് കൊ​ണ്ടു​വ​രു​ന്ന​ത് വ​രെ ‘സ്മൈ​ൽ’ കാ​ന്പ​യി​ൻ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​യി​ലാ​യ സ​ഹ​ജീ​വി​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യെ​ന്ന​താ​ണ് സ്മൈ​ൽ കാ​ന്പ​യി​നി​ലൂ​ടെ ഡി​വൈ​എ​ഫ്ഐ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 48 പേ​ർ​ക്ക് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മ​ന:​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബേ​ബി ശാ​രി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. നാ​ല് പേ​ർ വീ​ത​മു​ള്ള സം​ഘ​മാ​ണ് ഓ​രോ വീ​ട്ടി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച സൈ​ക്കോ​ള​ജി, എം​എ​സ്ഡ​ബ്ല്യു ബി​രു​ദ ധാ​രി​ക​ളും പ​ഠ​നം തു​ട​രു​ന്ന​വ​രും ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക വോ​ള​ണ്ടിയ​ർ​മാ​രും അ​ട​ങ്ങു​ന്ന സം​ഘം പോ​ത്തു​ക​ല്ലി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​കെ.​മു​ബ​ഷി​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ബി.​ര​തീ​ഷ്, ജി​ല്ല പ്ര​സി​ഡ​ന്‍റ് ശ്യാം ​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഷെ​ബീ​ർ, എ.​പി.​അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.