പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു
Saturday, September 14, 2019 10:03 PM IST
എ​ട​ക്ക​ര: പ്ര​സ​വം ക​ഴി​ഞ്ഞു അ​ഞ്ചാം നാ​ൾ ആ​ദി​വാ​സി യു​വ​തി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ലെ സു​ഭാ​ഷി​ന്‍റെ ഭാ​ര്യ സീ​ത (22) യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സീ​ത നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച ര​ക്ത സ​മ്മ​ർ​ദം കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സീ​ത​യു​ടെ ആ​ദ്യ​പ്ര​സ​വ​മാ​ണി​ത്. അ​ച്ഛ​ൻ: ചേ​ന്ന​ൻ. അ​മ്മ: സു​മം​ഗ​ല. മൃ​ത​ദേ​ഹം പു​ഞ്ച​ക്കൊ​ലി കോ​ള​നി​യി​ൽ സം​സ്ക​രി​ച്ചു.