മ​ര​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ആ​ദി​വാ​സി ദു​രി​ത​ത്തി​ൽ
Sunday, September 15, 2019 2:01 AM IST
നി​ല​ന്പൂ​ർ: മ​ര​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ആ​ദി​വാ​സി ന​ട​ക്കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​നു​ള്ളി​ൽ കി​ട​പ്പാ​യി​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഐ​ടി​ഡി​പി അ​ധി​കൃ​ത​ർ രാ​ത്രി​യോ​ടെ എ​ത്തി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​വ​ണ്ണ പാ​റേ​ക്കാ​ട് കോ​ള​നി​യി​ലെ കു​റു​ന്പ​ൻ ( 55) ആ​ണ് നാ​ലു മാ​സ​മാ​യി കി​ട​പ്പി​ലാ​യ​ത്. പെ​രു​വ​ന്പാ​ടം വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​തേ​ൻ എ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

നാ​ലു ദി​വ​സം അ​വി​ടെ കി​ട​ന്നി​ട്ടും ഡോ​ക്ട​ർ എ​ത്തി​യി​ല്ലെ​ന്നും ഒ​രു മാ​സ​ത്തെ മ​രു​ന്ന് ന​ൽ​കി വി​ട്ട​യ​ച്ചു​വെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. ഭാ​ര്യ ലീ​ല കാ​ട്ടി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ​ച്ച​മ​രു​ന്നു​ക​ൾ വി​റ്റാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഈ ​കോ​ള​നി​യി​ൽ ആ​ദി​വാ​സി പ്ര​മോ​ട്ട​റി​ല്ല. ഇ​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടു മാ​സം മു​ൻ​പ് കോ​ള​നി​യി​ൽ പ്ര​മോ​ട്ട​റെ നി​യ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം എ​ടു​ത്തെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വാ​ർ​ഡം​ഗം നൗ​ഷാ​ദ് പൂ​ക്കോ​ട​ൻ പ​റ​ഞ്ഞു.