പു​ത്ത​ന​ങ്ങാ​ടിയിൽ മാ​ലി​ന്യം ത​ള്ളി
Sunday, September 15, 2019 2:03 AM IST
അ​ങ്ങാ​ടി​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് സ​മീ​പ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ മാ​ലി​ന്യം പ​ര​ന്നൊ​ഴു​കി​യ അ​വ​സ്ഥ​യി​ലാ​ണ്.​ഇ​തി​ന് തൊ​ട്ട​ടു​ത്ത് ഹോ​ട്ട​ൽ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. വെ​ളു​പ്പി​ന് ഒ​രു​മ​ണി​വ​രെ ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഹോ​ട്ട​ൽ അ​ട​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും മാ​ലി​ന്യം ത​ള്ളി​യ​തെ​ന്ന് ക​രു​തു​ന്നു.

നാ​ട്ടു​കാ​ർ പോ​ലീ​സി​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​‌. പു​ത്ത​ന​ങ്ങാ​ടി മു​ത​ൽ ഓ​ണ​പ്പു​ട​വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.