പ്ര​ള​യ​ദു​രി​താ​ശ്വാ​സം: ജി​ല്ല​യി​ൽ 9.95 കോ​ടി വി​ത​ര​ണം ചെ​യ്തു
Sunday, September 15, 2019 2:06 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി 9.95 കോ​ടി രൂ​പ ഇ​തി​ന​കം വി​ത​ര​ണം ചെ​യ്ത് ദു​രി​ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു നാ​ലു​ല​ക്ഷം വീ​തം 15 കേ​സു​ക​ളി​ൽ 60 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തു.

അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ​മാ​യി പ​തി​നാ​യി​രം രൂ​പ വീ​തം 9354 പേ​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും വി​ത​ര​ണം ചെ​യ്തു. തി​രൂ​ര​ങ്ങാ​ടി 2386, തി​രൂ​ർ 2359, ഏ​റ​നാ​ട് 2218, കൊ​ണ്ടോ​ട്ടി 1244, പൊ​ന്നാ​നി 856, പെ​രി​ന്ത​ൽ​മ​ണ്ണ 291 എ​ന്നി​ങ്ങ​നെ​യാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. ക​വ​ള​പ്പാ​റ​യി​ൽ മ​രി​ച്ച 36 പേ​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്കു നാ​ലു ല​ക്ഷം രൂ​പ വീ​തം മൊ​ത്തം 1.44 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യ അ​വ​ധി​ദി​ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് അ​വ അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്താ​തി​രു​ന്ന​ത്. അ​ടു​ത്ത പ്ര​വൃ​ത്തി ദി​വ​സ​മാ​യ നാ​ളെ ത​ന്നെ തു​ക മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കെ​ത്തും. ബാ​ക്കി​യു​ള്ള കേ​സു​ക​ളി​ൽ അ​ന​ന്ത​രാ​വ​കാ​ശി​ക​ളെ സം​ബ​ന്ധി​ച്ച് നി​യ​മോ​പ​ദേ​ശം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​തു​ല​ഭ്യ​മാ​ക്കി ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ക​ള​ക​ട​ർ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം 10,000 രൂ​പ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ 1541 പേ​ർ​ക്ക​ട​ക്കം 1547 പേ​ർ​ക്കു കൂ​ടി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ച 1.54 കോ​ടി രൂ​പ​യും അ​ടു​ത്ത​ദി​വ​സം അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തും. ആ​ദ്യ​ഘ​ട്ട​മാ​യി ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ച്ച​വ​ർ​ക്കാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 19,392 കു​ടും​ബ​ങ്ങ​ളാ​ണ്. അ​തി​ൽ 10,901 പേ​ർ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞു. പേ​ര്, ഫോ​ണ്‍ ന​ന്പ​ർ, റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, ഐ​എ​ഫ്എ​സ്സി കോ​ഡ് എ​ന്നി​വ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ​ക്കു നേ​രി​ട്ടു അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രി​ൽ ഇ​തി​ന​കം ഈ ​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​വ​ർ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഉ​ട​ൻ എ​ത്തി​ക്ക​ണം. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റി താ​മ​സി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ ശേ​ഖ​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്കാ​നാ​വൂ. ഭ​വ​ന​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​നും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഫീ​ൽ​ഡ് പ​രി​ശോ​ധ​ന ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ സ​ഹാ​യം ന​ൽ​കും.