വ​ഴി തെ​റ്റി വാ​ഹ​ന​ങ്ങ​ൾ; സം​സ്ഥാ​ന​പാ​ത​യി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളി​ൽ അ​പാ​ക​ത
Monday, September 16, 2019 12:03 AM IST
എ​ട​പ്പാ​ൾ: സം​സ്ഥാ​ന പാ​ത​യി​ൽ ത​ല​തി​രി​ഞ്ഞ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്കു കെ​ണി​യാ​കു​ന്നു. തൃ​ശൂ​ർ -കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ലാ​ണ് ഇ​ത്ത​രം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളെ വ​ട്ടം ക​റ​ക്കു​ന്ന​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ത്രി​യാ​കു​ന്ന​തോ​ടെ ച​ങ്ങ​രം​കു​ളം ടൗ​ണി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്കു ദി​ശ​തെ​റ്റി ക​യ​റു​ന്ന​ത്. റോ​ഡ് മാ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​തും ച​ങ്ങ​രം​കു​ളം ടൗ​ണി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ വ​ഴി തെ​റ്റി​യ ര​ണ്ടു ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ത​ട്ടി ച​ങ്ങ​രം​കു​ളം ന​ര​ണി​പ്പു​ഴ റോ​ഡി​ലെ നി​ര​വ​ധി സ​ർ​വീ​സ് വ​യ​റു​ക​ളും കേ​ബി​ളു​ക​ളും മു​റി​ഞ്ഞു. ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ത​ക്ക​സ​മ​യ​ത്ത് ഇ​ട​പെ​ട്ട​തു കൊ​ണ്ടാ​ണ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യ​ത്.
ടൗ​ണി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ക​യും സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു ടൗ​ണി​ലേ​ക്കു​ള്ള റോ​ഡി​ൽ ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മോ ദി​ശാ​ബോ​ർ​ഡു​ക​ളോ സ്ഥാ​പി​ക്കാ​ത്ത​തും കോ​ഴി​ക്കോ​ട് എ​ന്നെ​ഴു​തി​യ സ്വ​കാ​ര്യ സ്ഥാ​പ​നം സ്ഥാ​പി​ച്ച ദി​ശാ​ബോ​ർ​ഡ് ഫ്ളൂ​റ​സെ​ന്‍റ് അ​ല്ലാ​ത്ത​തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും വ​ട്ടം ക​റ​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​വു​ക​യാ​ണ്. നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ത്രി​യി​ൽ വ​ഴി തെ​റ്റി സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം പ​ല ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ദി​ശാ​ബോ​ർ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ച​ങ്ങ​രം​കു​ളം ടൗ​ണി​ലെ ട്രാ​ഫി​ക്ക് പ​രി​ഷ്കാ​ര​വും കു​റ്റ​മ​റ്റ​ത​ല്ല. സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു ടൗ​ണി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ര​ണ്ടു ജം​ഗ്ഷ​നി​ലും അ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.