പ്രളയം: കേ​ന്ദ്ര​സം​ഘം ഇ​ന്ന് ജി​ല്ല​യി​ൽ
Tuesday, September 17, 2019 12:36 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘം ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി-​സ​ഹ​ക​ര​ണം-​ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​മ​നോ​ഹ​ര​ൻ, സാ​ന്പ​ത്തി​ക മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​സി.​മീ​ന, വൈ​ദ്യു​തി മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഒ.​പി.​സു​മ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ​സം​ഘ​മാ​ണ് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 9.30ന് ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന സം​ഘം പ​ത്തി​ന് മ​ഞ്ചേ​രി വി.​പി.​ഹാ​ളി​ൽ ജി​ല്ല ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ദു​രി​ത ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കും.
കൈ​പ്പി​നി പാ​ലം, പൂ​ക്കോ​ട്ടു​മ​ണ്ണ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്, പാ​താ​ർ, ക​വ​ള​പ്പാ​റ, അ​ന്പു​ട്ടാ​ൻ​പൊ​ട്ടി, മു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് മു​ന്പ് സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ശേ​ഷം ഒ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്, എ​ട​വ​ണ്ണ, കീ​ഴു​പ​റ​ന്പ്, അ​രീ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി ന​ഷ്ടം വി​ല​യി​രു​ത്തും.