സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 17, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 132 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ന​മ​ങ്ങാ​ട് എ​എ​ൽ​പി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് നി​ല​ക​ളി​യാ​യി 12 ക്ലാ​സ് മു​റി​ക​ളോ​ടു കൂ​ടി​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചൊ​ക്ലി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഫൗ​ണ്ട​ർ സി.​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഖ​ദീ​ജ മു​സ്ലി​യാ​ർ കു​റു​ങ്കാ​ട്ടി​ൽ സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി.​മോ​ഹ​ൻ​ദാ​സ്, സി.​പി.​വി​ജ​യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​ദ് ആ​ലി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ ബാ​ബു, സ്കൂ​ൾ മാ​നേ​ജ​ർ സി.​അ​ദ്നാ​ൻ പ്ര​ഥ​മാ​ധ്യാ​പി​ക പി.​ന​ബീ​സ, ടി.​കെ.​റ​ഉൗ​ഫ് തു​ട​ങ്ങി​യ​വ​രും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ഇ​പ്പോ​ൾ കെ​ജി മു​ത​ൽ നാ​ലു വ​രെ ക്ലാ​സു​ക​ളി​ൽ 200ല​ധി​കം കു​ട്ടി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി വ​നി​ത​ക​ൾ മാ​ത്രം അ​ധ്യാ​പ​ക​രാ​യു​ള്ള സ്കൂ​ൾ എ​ന്ന പ്ര​ത്യേ​ക​ത​യും ആ​ന​മ​ങ്ങാ​ട് എ​എ​ൽ​പി സ്കൂ​ളി​നു​ണ്ട്. 10 അ​ധ്യാ​പി​ക​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ മി​ക​വി​ന്‍റെ പാ​ത​യി​ലാ​ണ് ആ​ന​മ​ങ്ങാ​ട് എ​എ​ൽ​പി സ്കൂ​ൾ.