നി​ല​ന്പൂ​രി​ലെ സി​പി​ഐ വി​ഭാ​ഗീ​യ​ത: അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ​യി ജി​ല്ലാ നേ​തൃ​ത്വം
Wednesday, September 18, 2019 12:28 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ സി​പി​ഐ​യി​ലു​ള്ള വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന് അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ എ​ടു​ത്തു. സി​പി​ഐ നി​ല​ന്പൂ​ർ മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മ​ിറ്റി അം​ഗ​വു​മാ​യ ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി​യെ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​പ്പോ​ൾ, പാ​ർ​ത്ഥ​സാ​ര​ഥി പ​ക്ഷ​ത്തെ പ്ര​ധാ​ന നേ​താ​ക്ക​ളാ​യ നി​ല​ന്പൂ​ർ മ​ണ്ഡ​ലം മു​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​കെ.​ഗി​രി​ഷ് കു​മാ​റി​നെ നി​ല​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി.
ക​രു​ളാ​യി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ മു​ണ്ട​ന്പ്ര​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ജി​ല്ലാ ക​മ്മ​ിറ്റി​യി​ലെ ക്ഷ​ണി​താ​വാ​യ പി.​എം. ബ​ഷീ​റി​നെ​തി​രെ​യു​ള്ള ന​ട​പ​ടി താ​ക്കീ​തി​ൽ ഒ​തു​ക്കി. ച​ന്ത​ക്കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ ഡോ.​പ്ര​കാ​ശ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥ​ലം ത​രം​തി​രി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം കൂ​ടി​യാ​യ പി.​എം.​ബ​ഷീ​ർ 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഭി​ഷ​ണി​പെ​ടു​ത്തി എ​ന്ന ആ​രോ​പ​ണ​ത്തെതുടർന്നാണ് നടപടി. ചൊ​വ്വാ​ഴ്ച്ച ന​ട​ന്ന ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​പി.​സു​നി​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.