അ​രി​ന്പ്ര സ്കൂ​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 23ന്
Thursday, September 19, 2019 12:15 AM IST
മ​ല​പ്പു​റം: അ​രി​ന്പ്ര ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ​മ​ർ​പ്പ​ണ​വും 23ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട​ക്കും. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും എ​സ്എ​സ്എ​ൽ​സി​യ്ക്ക് നൂ​റു ശ​ത​മാ​നം വി​ജ​യം നേടാൻ സഹായിച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ദ​ര​വും എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്‌സി പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ക്കും.

പി.​വി. അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി, പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം, ര​ണ്ടാ​മ​ത്തെ സ്കൂ​ൾ ബ​സ്, സ്കൂ​ളി​ൽ നി​ന്നു വി​ര​മി​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക വി​ലാ​സി​നി നി​ർ​മി​ച്ചു ന​ൽ​കി​യ ഗേ​റ്റ്, ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ഥ​ലം വാ​ങ്ങി നി​ർ​മി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്ക്, സ്കൂ​ൾ ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള റോ​ഡ്, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ന് നി​ർ​മി​ക്കു​ന്ന ചു​റ്റു​മ​തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.