പ്ര​ള​യ​ം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാൻ അ​ദാ​ല​ത്ത്
Thursday, September 19, 2019 12:15 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ൾ വീ​ണ്ടെ​ടു​ക്കാൻ സം​സ്ഥാ​ന ഐ​ടി മി​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. ന​ഷ്ട​പ്പെ​ട്ട ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് രേ​ഖ​ക​ളും ചി​യാ​ക്ക്, പ​ഞ്ചാ​യ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ, എ​സ്എ​സ്എ​ൽ​സി തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് വീ​ണ്ടെ​ടു​ക്കാം.

ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​റ്റി​സ​ണ്‍ കാ​ൾ സെ​ന്‍റ​ർ ന​ന്പ​രാ​യ 0471-155300 ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

തു​ട​ർ​ന്ന് സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ലൂ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാം.