ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗം 24 മുതൽ
Thursday, September 19, 2019 12:17 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി അ​വ​ലോ​ക​ന യോ​ഗം 24, 25, 26, 27, ഒ​ക്ടോ​ബ​ർ ഒ​ന്ന്, മൂ​ന്ന് തി​യ​തി​ക​ളി​ൽ ന​ട​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ്ലാ​നി​ങ്ങ് സെ​ക്ര​ട്ട​റി​യ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ന​ട​ക്കും.

ന​ഗ​ര​സ​ഭ അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ൾ സെ​പ്തം​ബ​ർ 27നു ​ന​ട​ക്കും. രാ​വി​ലെ 10ന് ​മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, കോ​ട്ട​ക്ക​ൽ, വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ, ഉ​ച്ച​യ്ക്ക് 2.30ന് ​പൊ​ന്നാ​നി, തി​രൂ​ർ, താ​നൂ​ർ, തി​രൂ​ര​ങ്ങാ​ടി, പ​ര​പ്പ​ന​ങ്ങാ​ടി, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക​ളു​ടെ യോ​ഗ​ങ്ങ​ൾ പ്ലാ​നി​ങ്ങ് സെ​ക്ര​ട്ട​റി​യ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ന​ട​ക്കും.

ബ്ലോ​ക്കു​ത​ല യോ​ഗ​ങ്ങ​ൾ തി​യ​തി, ബ്ലോ​ക്കി​ന്‍റെ പേ​ര്, സ​മ​യം എ​ന്ന ക്ര​മ​ത്തി​ൽ
സെ​പ്തം​ബ​ർ 24ന് ​താ​നൂ​ർ, മ​ങ്ക​ട (രാ​വി​ലെ 10ന്) ​തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ (ഉ​ച്ച​യ്ക്ക് 2.30ന്), 25​ന് തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി (രാ​വി​ലെ 10ന്), ​പെ​രു​ന്പ​ട​പ്പ് (11.30ന്), ​വേ​ങ്ങ​ര, കു​റ്റി​പ്പു​റം (ഉ​ച്ച​യ്ക്ക് 2.30) 26ന് ​കൊ​ണ്ടോ​ട്ടി (രാ​വി​ലെ 10) മ​ല​പ്പു​റം (2.30)
ഒ​ക്ടോ​ബ​ർ ഒ​ന്നി​നു നി​ല​ന്പൂ​ർ (രാ​വി​ലെ 10) കാ​ളി​കാ​വ് (2.30), ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വ​ണ്ടൂ​ർ (രാ​വി​ലെ 10), അ​രീ​ക്കോ​ട് (ഉ​ച്ച​യ്ക്ക് 2.30).

നി​ല​ന്പൂ​ർ, കാ​ളി​കാ​വ് ബ്ലോ​ക്കു​ത​ല യോ​ഗം യാ​ഥാ​ക്ര​മം ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും അ​മ​ര​ന്പ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ന​ട​ക്കും.