മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്
Thursday, September 19, 2019 12:17 AM IST
മ​ല​പ്പു​റം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് 36000 രൂ​പ അ​നു​വ​ദി​ച്ച ശേ​ഷം അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യി​ൽ സ​ഹാ​യം നി​ഷേ​ധി​ച്ച ന​ട​പ​ടി പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി സോ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​കെ. മോ​ഹ​ൻ കു​മാ​റി​ന്‍റെ ഉ​ത്ത​ര​വ്. മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ​ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രാ​തി​ക്കാ​ര​ന്‍റേതു ഉ​ൾ​പ്പെ​ടെ അ​ഞ്ചു കി​ണ​റു​ക​ൾ നി​ർ​മി​ക്കാ​ൻ വെ​ട്ട​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത സ്ഥ​ലം ഉ​ട​മ​യു​ടെ അ​തി​ർ​ത്തി​യി​ൽ നി​ന്നു ഒ​ന്ന​ര മീ​റ്റ​ർ അ​ക​ല​ത്തി​ൽ സ്ഥ​ലം കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ പ​രാ​തി​ക്കാ​ര​ൻ ത​യാ​റാ​യി​ല്ലെ​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ഡി​ഒ​യും ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. നി​യ​മ​പ​കാ​രം ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​നു മ​ല​പ്പു​റം പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഉ​പ​ഡ​യ​റ​ക്ട​ർ ഉ​ചി​ത​മാ​യ തീ​രു​മാ​നം ര​ണ്ടു മാ​സ​ത്തി​ന​കം എ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.