സൗ​ജ​ന്യ ക​ംപ്യൂട്ട​ർ കോ​ഴ്സ്
Friday, September 20, 2019 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ംപ്യൂട്ട​ർ ഹാ​ർ​ഡ്‌വ‌യർ ആ​ൻ​ഡ് നെ​റ്റ്‌വ​ർ​ക്കിം​ഗ്, ക​ംപ്യൂട്ട​ർ മെ​യി​ന്‍റ​ന​ൻ​സ്, ക​ംപ്യൂട്ട​ർ ടി​ടി​സി, ക​ംപ്യൂട്ട​ർ പ്രീ-​പ്രൈ​മ​റി ടി​ടി​സി, മോ​ണ്ടി​സോ​റി ടി​ടി​സി, ക​ംപ്യൂട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ്, ഡി​ടി.​പി, ഡി​പ്ലോ​മ ഇ​ൻ ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, വേ​ഡ് പ്രോ​സ​സിം​ഗ് & ഡാ​റ്റാ എ​ൻ​ട്രി തു​ട​ങ്ങി​യ ഗ​വ. അം​ഗീ​കൃ​ത കോ​ഴ്സു​ക​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. പ​ത്താം​ത​രം പാ​സാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 6282444239.

യൂ​ണി​റ്റ് സ​മ്മേ​ള​നം

എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ-​മേ​പ്പാ​ടി മ​ല​യോ​ര ഹൈ​വേ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ട​ക്ക​ര യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് റോ​യ് ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ജി​തേ​ഷ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി സ​ജാ​ദ്, ഗ​ഫൂ​ർ റി​നി മീ​ഡി​യാ​സ്, ടി ​ഹോ​ചി​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എം ന​ജീ​ബ്(​പ്ര​സി​ഡ​ന്‍റ്), കെ.​കെ.​ഫ​ഫീ​ഖ്(​സെ​ക്ര​ട്ട​റി), കെ.​പി.​എം.​ഉ​വൈ​സ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.