പ​നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, September 21, 2019 12:18 AM IST
മ​ഞ്ചേ​രി: പ​നി ബാ​ധി​ച്ച യു​വാ​വ് മ​രി​ച്ചു. നി​ല​ന്പൂ​ർ മൈ​ലാ​ടി പ​രേ​ത​നാ​യ കൊ​ള​പ്പ​റ​ന്പ​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ യൂ​സു​ഫ് (36) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സ​മാ​യി പ​നി ബാ​ധി​ച്ച് വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന യൂ​സ​ഫി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

മ​ര​ണ​കാ​ര​ണ​മാ​യ പ​നി ഏ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് നി​ർ​ണ​യി​ക്കു​ന്ന​തി​ന് വി​ദ​ഗ്ദ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ.​സ​ഞ്ജ​യ്, സൂ​പ്ര​ണ്ട് ഡോ.​കെ.​വി.​ന​ന്ദ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നെ​ടു​ത്ത സാ​ന്പി​ളു​ക​ൾ വി​ദ​ഗ്ദ പ​രി​ശോ​ധ​ന​ക്കാ​യി ആ​ല​പ്പു​ഴ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി, കോ​ഴി​ക്കോ​ട് ആ​ർ​സി​ഇ​സി, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ഖ​ദീ​ജ​യാ​ണ് മ​രി​ച്ച യൂ​സു​ഫി​ന്‍റെ മാ​താ​വ്. ഭാ​ര്യ: ജു​സ്ന, മ​ക്ക​ൾ: ബി​സ്മ, ബി​ർ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ജീ​ബ്, ഹ​ക്കീം, സ​ക്കീ​ന, റം​ല, ഫെ​ബി​ന, പ​രേ​ത​യാ​യ ഹ​ലീ​മ. നി​ല​ന്പൂ​ർ എ​സ്ഐ ബം​ഗാ​ള​ത്ത് റ​സി​യ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ നി​ല​ന്പൂ​ർ മൈ​ലാ​ടി ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.