മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്; ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ക്കെ​തി​രേ മു​ൻ സെ​ക്ര​ട്ട​റി
Sunday, September 22, 2019 1:08 AM IST
മ​ഞ്ചേ​രി : മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ വ​ൻ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്. വ്യാ​ജ​മാ​യി ച​മ​ച്ച ഫ​യ​ലി​ൽ ഒ​പ്പു​വ​ച്ച​ത് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചെ​ന്ന് മു​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്. തെ​രു​വു വി​ള​ക്ക് സ്ഥാ​പി​ച്ച പ​ദ്ധ​തി​യി​ൽ 30,47,200 രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​നു മു​ന്പാ​കെ മു​ൻ സെ​ക്ര​ട്ട​റി ഡോ. ​സി​നി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​മോ ഉ​ത്ത​ര​വു​ക​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും 2017 മാ​ർ​ച്ച് ഏ​ഴി​ന് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​ർ ബി​നോ​യി​രു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചാ​ണ് 2017 ജൂ​ണ്‍ 15ന് ​പ​ദ്ധ​തി​ക്ക് ഫ​ണ്ട് ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം മു​ൻ​കാ​ല രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും. വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ഓ​ഡി​റ്റ് ന​ട​പ​ടി​ക​ളി​ൽ നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്കി​ത​ര​ണ​മെ​ന്നും സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

2016-17 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 5000ത്തി​ൽ പ​രം വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​താ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വാ​ദം. എ​വി​ടെ​യെ​ല്ലാം എ​ത്ര തെ​രു​വു വി​ള​ക്കു​ക​ൾ സ​മാ​പി​ക്ക​ണ​മെ​ന്ന​ത് വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വാ​ർ​ഷി​ക പ​രി​പാ​ല​ന വ്യ​വ​സ്ഥ​യും ക​രാ​റു​കാ​ർ പാ​ലി​ച്ചി​ല്ലെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച തു​ക ഓ​ഡി​റ്റ് വി​ഭാ​ഗം ത​ട​ഞ്ഞ​ത്.