ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണം: റെ​യി​ൽ​വേ മ​ന്ത്രി​ക്ക് എം​എ​ൽ​എ​യു​ടെ ക​ത്ത്
Sunday, September 22, 2019 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പൂ​രി​ൽ നി​ന്നു ഷൊ​ർ​ണൂ​ർ -മൈ​സൂ​ർ പാ​ത​യി​ൽ ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ എം​എ​ൽ​എ​യു​ടെ ക​ത്ത്.

പാ​ല​ക്കാ​ട്, സേ​ലം, ധ​ർ​മ​പു​രി, ബം​ഗ​ളൂ​രു, മാ​ണ്ഡ്യ വ​ഴി ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​മെ​ന്ന ഓ​ൾ കേ​ര​ള റെ​യി​ൽ​വേ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നി​ർ​ദേ​ശ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​എ​ൽ​എ ക​ത്ത​യ​ച്ച​ത്.

ഈ ​വ​ഴി ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ത്സ​വ​കാ​ല​ത്തും രാ​ത്രി സ​മ​യ​ങ്ങ​ളി​ലും മ​ല​ബാ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ ക​ടു​ത്ത യാ​ത്രാ ക്ലേ​ശ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. രാ​ജ്യ​ത്തു ത​ന്നെ മി​ക​ച്ച ലാ​ഭ​ത്തി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ത​യാ​ണ് ഷൊ​ർ​ണൂ​ർ- നി​ല​ന്പൂ​ർ പാ​ത. മൈ​സൂ​രു ട്രെ​യി​ൻ ആ​രം​ഭി​ച്ചാ​ലും ഇ​തേ ലാ​ഭം കൊ​യ്യാ​ന​കു​മെ​ന്ന് യാ​ത്ര​ക്കാ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

രാ​ത്രി യാ​ത്രാ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു ഷൊ​ർ​ണൂ​രി​ൽ നി​ന്നു രാ​ത്രി​കാ​ല പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സും ആ​രം​ഭി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.