എ​ല്ലാ കു​ടും​ബ​ങ്ങ​ള്‌ക്കും കു​ടി​വെ​ള്ളം പൈ​പ്പ് ലൈ​നി​ലൂ​ടെ എ​ത്തി​ക്കുകയാണ് ല​ക്ഷ്യം: മ​ന്ത്രി
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും കു​ടി​വെ​ള്ളം പൈ​പ്പ് ലൈ​ൻ വ​ഴി എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. ആ​ന​പ്പാ​റ പൊ​റ്റ​മ്മ​ൽ ക​ട​വി​ൽ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം തി​രു​ത്ത്പ​റ​ന്പ് മേ​തൃ​ക്കോ​വി​ൽ കീ​ഴ്തൃ​ക്കോ​വി​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

ആ​റു ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​ർ ല​ക്ഷ്യം.
ഈ ​വ​ർ​ഷം പ​ത്ത് ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് പൈ​പ്പ് ലൈ​ൻ വ​ഴി കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്രതീക്ഷ. കൂ​ടാ​തെ ജ​ല​ല​ഭ്യ​ത​യു​ടെ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ങ്ക​ട ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഫീ​ദ എ​ലി​ക്കോ​ട്ടി​ൽ, ആ​ന​ക്ക​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. സു​നീ​റ, കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഹ​റാ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​സി.​ഹം​സ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ലീ​ന, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ അ​സ്ക്ക​ർ അ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെംബർ​മാ​രാ​യ സി.​എ​ച്ച്.​സ​ലീം, ടി.​ടി.​അ​ലി, ജ​ല​സേ​ച​നം ഭ​ര​ണം ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​എ​ച്ച്.​ഷം​സു​ദ്ദീ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ധി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.