മൂ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; മാ​താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു
Sunday, October 13, 2019 12:28 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​നു സ​മീ​പം കോ​ഹി​നൂ​രി​ൽ മൂ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ കി​ട​പ്പു​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും മാ​താ​വി​നെ കു​ളി​മു​റി​യി​ൽ കൈ​ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. കു​ഞ്ഞി​നെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മാ​താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. തോ​ട്ട​ത്തി​ൽ ചാ​ട്ടു​പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ല​വി​ക്കു​ട്ടി​യു​ടെ മ​ക​ളും മൊ​റ​യൂ​ർ സ്വ​ദേ​ശി പ​ന​ച്ചീ​രി ലു​ഖ്മാ​ന്‍റെ ഭാ​ര്യ​യു​മാ​യ അ​നീ​സ​യ്ക്കെ​തി​രേ​യാ​ണ് (32) കേ​സെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​നീ​സ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ദ​ന്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​യ അ​ന​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​നീ​സ​യു​ടെ വീ​ട്ടി​ൽ വ​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​നീ​സ​യു​ടെ പി​താ​വ് അ​ല​വി​ക്കു​ട്ടി, സ​ഹോ​ദ​ര​ൻ നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​യ​ൽ​വാ​സി​ക​ളാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ​ത്.

വീ​ടി​ന​ക​ത്തു​ള്ള ബാ​ത്ത് റൂ​മി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്ന അ​നീ​സ​യെ ഉ​ട​ൻ ചേ​ളാ​രി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് മാ​താ​വും കു​ഞ്ഞും ഉ​റ​ങ്ങാ​ൻ മു​റി​യി​ലേ​ക്ക് പോ​യ​ത്. 15 വ​ർ​ഷ​മാ​യി അ​നീ​സ-​ലു​ഖ്മാ​ൻ ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട്. മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ അ​നീ​സ കോ​ഹി​നൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് ഭ​ർ​ത്താ​വി​ന്‍റെ വീ​ടാ​യ മൊ​റ​യൂ​രി​ലേ​ക്ക് 15 ദി​വ​സം മു​ന്പാ​ണ് പോ​യ​ത്.

എ​ന്നാ​ൽ മൂ​ന്ന് ദി​വ​സം മു​ന്പ് വീ​ണ്ടും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഹി​ബാ​ൻ, ബി​ൻ​ഹാ ഫാ​ത്തി​മ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.