മീ​ലാ​ദ് വി​ളം​ബ​ര റാ​ലി 29ന്
Monday, October 14, 2019 12:02 AM IST
മ​ല​പ്പു​റം: ക​രു​ണ​യാ​ണ് തി​രു​ന​ബി എ​ന്ന പ്ര​മേ​യ​വു​മാ​യി 29ന് ​മ​ല​പ്പു​റ​ത്ത് മീ​ലാ​ദ് വി​ളം​ബ​ര റാ​ലി ന​ട​ത്താ​ൻ സ​മ​സ്ത ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. റാ​ലി അ​സ​ർ നി​സ്കാ​രാ​ന​ന്ത​രം ക​ള​ക്ട​റു​ടെ ബം​ഗ്ലാ​വ് പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച് സു​ന്നി മ​ഹ​ൽ പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.
തു​ട​ർ​ന്നു പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. റാ​ലി​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു അ​ന്തി​മ രൂ​പം ന​ൽ​കു​ന്ന​തി​നാ​യി സ​മ​സ്ത​യു​ടെ​യും കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ​യും ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത യോ​ഗം നാ​ളെ വൈ​കീ​ട്ട് നാ​ലി​നു മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ൽ ചേ​രും. കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സ​മ​സ്ത ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സ​യ്യി​ദ് കെ.​കെ.​എ​സ് ത​ങ്ങ​ൾ വെ​ട്ടി​ച്ചി​റ, സ​യ്യി​ദ് ഹാ​ശി​റ​ലി ത​ങ്ങ​ൾ, അ​ബ​ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, ഇ.​കെ കു​ഞ്ഞ​മ്മ​ദ് മു​സ്ലി​യാ​ർ, കാ​ളാ​വ് സൈ​ത​ല​വി മു​സ്ലി​യാ​ർ, സ​ലീം എ​ട​ക്ക​ര, ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ​റ​ന്പ്, കെ.​ടി ഹു​സൈ​ൻ കു​ട്ടി മു​സ്ലി​യാ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് മേ​ൽ​മു​റി, എ​ൻ.​ടി.​സി മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.