കേ​ര​ളോ​ത്സ​വം: ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തി
Tuesday, October 15, 2019 12:28 AM IST
മേ​ലാ​റ്റൂ​ർ : പ​തി​നെ​ട്ടി​ന് തു​ട​ങ്ങു​ന്ന മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ദീ​പ​ശി​ഖ​പ്ര​യാ​ണം ന​ട​ന്നു. സ​ന്തോഷ് ട്രോഫി താ​രം അ​ഫ്സ​ൽ​മു​ത്തു, ഗോ​കു​ലം എ​ഫ്സി താ​രം ഷി​ബി​ൽ​മു​ഹ​മ്മ​ദ്, കേ​ര​ള ബോ​ക്സ​ർ താ​രം ഫ​ഹ​ദ്, മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ദീ​പ​ശി​ഖ ഒ​ളി​ന്പ്യ​ൻ ആ​കാ​ശ് എ​സ്.​മാ​ധ​വ​ൻ, അ​ത്‌ലറ്റിക് താ​രം അ​ഫ്സ​ൽ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സി​ദ്ദി​ഖ്, വാ​ർ​ഡ് മെ​ംബർ​മാ​രാ​യ ഇ.​വി.​ശ​ശി​ധ​ര​ൻ, കെ.​ഉ​ദ​യ​വ​ർ​മ​ൻ, കെ.​പി.​ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ടോൾ ഫ്രീ ​കോ​ൾ സെ​ന്‍റ​ർ തുടങ്ങി

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​ര​സ​ഭ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ന​ട​പ്പാ​ക്കു​ന്ന ടോൾ ഫ്രീ ​കോ​ൾ സെ​ന്‍റ​ർ മാ​തൃ​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട്ടി​ൽ വി​ത​ര​ണ​വും സം​സ്ഥാ​ന സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​മു​ഹ​മ്മ​ദ് അ​ഷീ​ൽ നി​ർ​വ​ഹി​ച്ചു.
പൊ​ന്നാ​നി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വഹിച്ചു. ടോ​ൾ ഫ്രീ ​കോ​ൾ സെ​ന്‍റ​റി​ലൂ​ടെ ടെ​ലി കൗ​ണ്‍​സലിംഗ്, നി​യ​മ​സ​ഹാ​യം, ആ​രോ​ഗ്യ സേ​വ​ന വി​വ​ര​ങ്ങ​ൾ, വ​യോ​ജ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, ഒ​രു സു​ഹൃ​ത്തി​നോ​ടെ​ന്ന പോ​ലെ സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നിവ ല​ഭ്യ​മാ​കും. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ടോൾ ഫ്രീ ​ന​ന്പ​ർ 1800 42 51977.