തെ​രു​വു​വി​ള​ക്കു​ക​ളുടെ അറ്റകുറ്റപ്പണി: ഇ ​ടെ​ൻ​ഡ​റി​നു അം​ഗീ​കാ​രം
Tuesday, October 15, 2019 12:29 AM IST
മ​ല​പ്പു​റം: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള ഇ ​ടെ​ൻ​ഡ​റി​നു ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം. കു​റ​ഞ്ഞ നി​ര​ക്കി​ൽ വാ​ർ​ഷി​ക പ​രി​പാ​ല​ന തു​ക (എ​എം​സി) രേ​ഖ​പ്പെ​ടു​ത്തി​യ മൈ​ക്രോ ടെ​ക്നോ​ള​ജീ​സ് ഏ​ജ​ൻ​സി​ക്കാ​ണ് കരാർ ല​ഭി​ക്കു​ക. ഒ​രു വ​ർ​ഷ​ത്തെ ക​രാറിൽ ഏ​ർ​പ്പെടു​ന്ന​തോ​ടെ 2,000 തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റപ്പണി ഏ​ജ​ൻ​സി തീ​ർ​ക്ക​ണം.
ക​രാ​ർ ഏ​റ്റെ​ടു​ത്ത് ര​ണ്ടു മാ​സ​ത്തി​ന​കം മു​ഴു​വ​ൻ തെ​രു​വ് വി​ള​ക്കു​ക​ളും പ്ര​വ​ർ​ത്ത​നക്ഷ​മ​മാ​ക്കാ​ൻ ഏ​ജ​ൻ​സി​ക്ക് ബാ​ധ്യ​ത​യു​ണ്ട്. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ടെ​ൻ​ഡ​ർ ന​ൽ​കി​യ തു​ക​യു​ടെ 20 ശ​ത​മാ​നം ന​ഗ​ര​സ​ഭ​യ്ക്ക് നൽകണം. കൂ​ടാ​തെ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ നി​ന്നു​തെ​രു​വ് വി​ള​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് പു​തു​താ​യി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ ഏ​ഴ് ദി​വ​സ​ത്തി​ല​ധി​കം പ​രി​ഹ​രി​ക്കേ​ണ്ട​തും ഏ​ജ​ൻ​സി​​യാ​ണ്. ഇതു നടത്താത്ത പ​ക്ഷ​ം 20 ശ​ത​മാ​നം തു​ക പി​ഴ​ അടയ്ക്കണം. തെ​രു​വ് വി​ള​ക്ക് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ങ്കി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കു ന​ഗ​ര​സ​ഭ​യ്ക്കു ക​ത്തു ന​ൽ​കാം. ഇ​ത് ഏ​ജ​ൻ​സി​ക്ക് കൈ​മാ​റും. ഏ​ജ​ൻ​സി ഒ​രാ​ഴ്ച​യി​ല​ധി​കം വീ​ഴ​്ച വ​രു​ത്തി​യാ​ലാ​ണ് പി​ഴ ഈടാക്കുക. ഏ​ജ​ൻ​സി​യെ നി​യോ​ഗി​ച്ച കാ​ര്യം മു​നി​സി​പ്പാ​ലി​റ്റി കെഎ​സ്ഇ​ബി​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്കും. കെഎസ്ഇ​ബി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഏജൻസ് അ​റ്റ​കു​റ്റപ്പണി ന​ട​ത്തു​ക.
ഫെ​ബ്രു​വ​രിയോ​ടെ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​രാ​ർ തു​ക ന​ഗ​ര​സ​ഭ മു​ൻ​കൂ​റാ​യി കൈ​മാ​റു​മെ​ങ്കി​ലും ബാ​ക്കി വ​രു​ന്ന മാ​സ​ത്തെ തു​ക​യു​ടെ തു​ല്യ​മാ​യ ബാ​ങ്ക് ഗാര​ണ്ടി ഏ​ജ​ൻ​സി​യി​ൽ നി​ന്നെ​ഴു​തി വാ​ങ്ങും.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നു ക​രാ​ർ പൂ​ർ​ത്തി​യാ​ക്ക​ാത്തവ​രെ ലി​സ്റ്റി​ൽ നി​ന്നു പു​റ​ത്താ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇ​വ​യി​ൽ ത​ത്കാ​ലം ന​ട​പ​ടി വേ​ണ്ടെ​ന്ന് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. മ​റ്റു ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​യാ​സം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു വി​ല​യി​രു​ത്തി​യ​തി​നാ​ലാ​ണ് ​തീ​രു​മാ​നം. മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ 108 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാത്ത​ത്. വി​ശ​ദ പ​ദ്ധ​തി​രേ​ഖ (ഡി​പി​ആ​ർ) പ്ര​കാ​ര​മാ​ണ് ഈ ​ക​ണ​ക്ക്. 2017ലെ ​ഡി​പി​ആ​റി​ൽ ഏ​ഴ്, ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഏ​ഴ്, മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 12, നാ​ലാം​ഘ​ട്ട​ത്തി​ൽ മൂ​ന്ന്, അ​ഞ്ചാം​ഘ​ട്ട​ത്തി​ൽ 13, ആ​റാം​ഘ​ട്ട​ത്തി​ൽ ര​ണ്ട്, ഏ​ഴാം​ഘ​ട്ട​ത്തി​ൽ ആ​റ്, ഏ​ട്ടാം​ഘ​ട്ട​ത്തി​ൽ 58 അ​ട​ക്ക​മാ​ണി​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ളു​ള്ള​ത്. 37ാം വാ​ർ​ഡി​ലാ​ണ്. 18 പേ​രാ​ണ് വീ​ടി​ന് അ​പേ​ക്ഷ ന​ൽ​കി​യത്.
10 അ​പേ​ക്ഷ​ക​രു​മാ​യി 31 വാ​ർ​ഡ് ര​ണ്ടാം സ്ഥാ​ന​ത്തും എ​ട്ടു അ​പേ​ക്ഷ​ക​രു​മാ​യി 32 വാ​ർ​ഡ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല അ​ധ്യ​ക്ഷ​ത വഹിച്ചു.