അക്ഷരോത്സവം: ഏ​റ​നാ​ടും തി​രൂ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യും ജേ​താ​ക്ക​ൾ
Tuesday, October 15, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സ​ർ​ഗോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ യു​പി, എ​ച്ച്എ​സ് വി​ദ്യാ​ർഥി​ക​ൾ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ത്തി​യ അ​ക്ഷ​രോ​ത്സ​വ​ത്തി​ൽ ഏ​റ​നാ​ട്, തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ൾ ഓ​വറോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. യു​പി വി​ഭാ​ഗ​ത്തി​ൽ ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ണ്ടോ​ട്ടി താ​ലൂ​ക്കു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തി​രു​ർ, ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ൾ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​രാ​യി. ഗേ​ൾ​സ് ഹൈ​സ്ക്കൂ​ളി​ൽ ന​ട​ന്ന മ​ല​പ്പു​റം അ​ക്ഷ​രോ​ത്സ​വം പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി.​ര​മ​ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന എ​ക്സിക്യൂട്ടീവ് അം​ഗം കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ബാ​ല​ച​ന്ദ്ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വേ​ണു പാ​ലൂ​ർ, സി.​വാ​സു​ദേ​വ​ൻ, കെ.​പ​ത്മ​നാ​ഭ​ൻ, കെ.​വാ​സു​ദേ​വ​ൻ, കെ.​ടി.​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​പ്ര​മോ​ദ് ദാ​സ് സ്വാ​ഗ​ത​വും എം.​പി രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വൈ​കുന്നേരം ന​ട​ന്ന സ​മ്മാ​നദാനച്ചടങ്ങ് സി.​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ താ​ലൂ ക്കു​ക​ളി​ൽ നി​ന്നാ​യി 700 ല​ധി​കം​പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. 26, 27 തി​യ​തി​ക​ളി​ൽ കൊ​ല്ല​ത്താണ് സം​സ്ഥാ​ന സ​ർ​ഗോ ത്സ​വം.