ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, October 15, 2019 10:06 PM IST
കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത​യി​ൽ ച​ങ്കു​വ​ട്ടി പാ​ല​ത്ത​റ​യി​ൽ സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്രി​ക​നു പ​രി​ക്കേ​റ്റു. ചെ​റു​മു​ക്ക് സ്വ​ദേ​ശി പൂ​ഴി​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി​യാ​ണ് മ​രി​ച്ച​ത്. ജ​ലീ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഷ​ണ്‍​മു​ഖ ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്. ബ​സി​ന്‍റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.