സ്വീ​ക​ര​ണം ന​ൽ​കി
Wednesday, October 16, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം സി​പി​എം മു​തി​ർ​ന്ന നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും വ​നി​താ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും മ​ങ്ക​ട മ​ണ്ഡ​ലം വ​നി​താ ലീ​ഗ് പ്ര​സി​ഡ​ന്‍റു​മ​യി​രു​ന്ന കോ​റാ​ട​ൻ റം​ല, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 22 അം​ഗ​വും, വ​നി​താ ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ത​വ​ളേ​ങ്ങ​ൽ ആ​യി​ഷ, എ​സ്ടി​യു മ​ല​പ്പു​റം ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​വും നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും, മു​സ്ലിം​ലീ​ഗ് വാ​ർ​ഡ്- 22 മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ത​വ​ളേ​ങ്ങ​ൽ അ​ബ്ദു​സ​മ​ദ് എ​ന്നി​വ​ർ​ക്കാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്
ജി​ല്ലാ സെ​ക്ര​ട്ടേറി​യേ​റ്റ് മെ​ംബർ വി.​ശ​ശി​കു​മാ​ർ, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​പി. സു​മ​തി, ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ.​അ​ബ്ദു​ള്ള ന​വാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ടി.​കെ.​റ​ഷീ​ദ​ലി, എ.​ഹ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ​ത്മ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​കെ.​റ​ഷീ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​ടി.​നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും പി.​അ​ബ്ദു​സ​മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.