ഇരുപത് കിലോയുള്ള ഉ​ടു​ന്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു
Wednesday, October 16, 2019 12:27 AM IST
നി​ല​ന്പൂ​ർ: കെഎ​ൻ​ജി റോ​ഡി​ൽ ക​ണ്ട ഉ​ടു​ന്പി​നെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ വി​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഉ​ടു​ന്പി​നെ ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വ് വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​താ​യി ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ദ്രു​ത​ക​ർ​മ്മ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.
ഇ​വ​രെ​ത്തി ഉ​ടു​ന്പി​നെ ഇ​രു​ന്പു​കൂ​ട്ടി​ലാ​ക്കി . ഏ​ക​ദേ​ശം 20കി​ലോ​ തൂ​ക്ക​മു​ണ്ടാ​വും. ഉ​ടു​ന്പി​നെ ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ കൊ​ണ്ടു​പോ​യി തു​റ​ന്നു​വി​ടു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സെ​ക്‌ഷൻ ഫോ​റ​സ്റ്റ​ർ പി.​എ​ൻ.​അ​ബ്ദു​ൾ റ​ഷീ​ദ്, ബി​എ​ഫ്ഒ രാ​ജീ​വ് പാ​ന്പ​ല​ത്ത്, വാ​ച്ച​ർ​മാ​രാ​യ അ​സീ​സ്, പ്ര​വീ​ണ്‍, ഡ്രൈ​വ​ർ കെ.​വി.​തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ടു​ന്പി​നെ കൂ​ട്ടി​ലാ​ക്കി കൊ​ണ്ടു​വ​ന്ന​ത്.