സ്കൂ​ൾ ഫു​ഡ് സേ​ഫ്റ്റി ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്കര​ണ സെ​മി​നാ​റും നടത്തി
Thursday, October 17, 2019 12:26 AM IST
മ​ല​പ്പു​റം: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന സേ​ഫ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​സ് ഫു​ഡ് @ സ്കൂ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ ഫു​ഡ് സേ​ഫ്റ്റി ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സു​ര​ക്ഷി​ത​വും പോ​ഷ​ക​മൂ​ല്യ​മു​ള​ള​തു​മാ​യ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​വു ന​ൽ​കാനാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 48 സ്കൂ​ളു​ക​ളി​ലാ​ണ് ഫു​ഡ് സേ​ഫ്റ്റി ക്ല​ബ് രൂ​പീ​ക​രി​ക്കു​ന്ന​ത്. പോ​ഷ​കാം​ശ​ങ്ങ​ൾ കു​റ​ഞ്ഞ​തും ആ​ക​ർ​ഷ​ണ​മു​ള​ള​തു​മാ​യ ജം​ഗ് ഫു​ഡ് സം​സ്ക്കാ​ര​ത്തി​ൽ നി​ന്നു സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ്യ​രീ​തി​ക​ളി​ലേ​ക്കു കു​ട്ടി​ക​ളെ തി​രി​കെ​യെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ന​ല്ല ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളെ​പ്പ​റ്റി വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്കരി​ക്കു​ക​യും അ​വ​രി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേ​ക്കു സ​ന്ദേ​ശം എ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
തു​ട​ർ​ന്നു ഭ​ക്ഷ്യ സു​ര​ക്ഷാ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ്, എ​സ്എ​ൻ​എ​ഫ്സി​ഡി, എ​ഫ്എ​സ്എ​സ്എ​ഐ യെ​ല്ലാ ബു​ക്ക് എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു. പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് കോ​ട്ട​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ന്യൂ​ട്രീ​ഷ്യ​നി​സ്റ്റ് ടി​ന്‍റു​വും ഭ​ക്ഷ്യ സു​ര​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ണ്ടോ​ട്ടി ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ ഡോ.​കെ.​സി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യും സെ​മി​നാ​റു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.