മ​ല​യോ​ര പാ​ത​യ്ക്കു​ള്ള സ്ഥ​ലം കൈ​മാ​റി
Thursday, October 17, 2019 11:53 PM IST
എ​ട​ക്ക​ര: മ​ല​യോ​ര​ഹൈ​വേ​ക്കാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ഉൗ​ർ​ജി​ത​മാ​ക്കി. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ്പ​ട മു​ത​ൽ പു​തി​യ​ങ്ങാ​ടി വ​രെ​യു​ള്ള ഭൂ​രി​ഭാ​ഗം സ്ഥ​ല​വും പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു.

പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ട​മ​ക​ളി​ൽ നി​ന്നും ഭൂ​മി ന​ൽ​കാ​നു​ള്ള സ​മ്മ​ത പ​ത്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് ഏ​റ്റു​വാ​ങ്ങി. എ​റ്റു​വാ​ങ്ങി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ൾ വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ഒ​പ്പോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ഉ​ട​ൻ കെെ​മാ​റും. പു​തി​യ​ങ്ങാ​ടി മു​ത​ൽ പാ​ണ്ടി​പ്പു​ഴ വ​രെ​യും പാ​ണ്ടി​പ്പു​ഴ മു​ത​ൽ പാ​ലു​ണ്ടï​വ​രെ​യും ഉ​ള്ള ദൂ​ര​പ​രി​ധി​യി​ൽ പെ​ടു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഏ​റ്റെ​ടു​പ്പി​നാ​യി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​ത്ന​കു​മാ​ർ, അ​ബ്ദു​ൾ കാ​ദ​ർ എ​ന്നി​വ​രെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

മേ​പ്പാ​ടി ഹി​ൽ ഹൈ​വേ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​നീ​സ്, യൂ​നു​സ്, സു​ലൈ​മാ​ൻ കൂ​ടി​യോ​ട​ൻ, സാ​ൽ​വോ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ, സ്ഥ​ല​മു​ട​മ​ക​ൾ എ​ന്നി​വ​ർ. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ചു.