പാ​ലം പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു
Friday, October 18, 2019 10:34 PM IST
അ​രീ​ക്കോ​ട്:​ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​രാ​ളെ ഒ​ഴു​ക്കി​പ്പെ​ട്ടു കാ​ണാ​താ​യി. മൂ​ർ​ക്ക​നാ​ട് ക​ട​വി​ൽ പാ​ലം പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷി​ജോ ജോ​ർ​ജാ (35)ണ് ​ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15നാ​ണ് സം​ഭ​വം. 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മൂ​ർ​ക്ക​നാ​ട് ന​ട​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണ് ഷി​ജോ. പു​ഴ​യി​ൽ മ​ണ്ണ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങാ​ൻ നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തോ​ണി​യി​ലു​ള്ള​വ​ർ ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഷി​ജോ ജോ​ർ​ജി​ന് എ​റി​ഞ്ഞു​കൊ​ടു​ത്ത ക​യ​ർ പി​ടി​ക്കാ​ൻ കു​നി​യു​ന്ന​തി​നി​ടെ കാ​ൽ​തെ​ന്നി പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ടു​നി​ന്ന സം​ഘ​ത്തി​ലു​ള്ള മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണു. ഇ​യാ​ളെ അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നീ​ന്ത​ല​റി​യു​ന്ന ഷി​ജോ ജോ​ർ​ജ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യും ഒ​ഴു​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.