പൊ​തി​ച്ചോ​റ് പദ്ധതിയുമായി വി​ദ്യാ​ർ​ഥി​ക​ൾ
Saturday, October 19, 2019 12:21 AM IST
പു​ത്ത​ന​ങ്ങാ​ടി : വിശക്കുന്ന വ​യ​റു​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ ഒ​രു പൊ​തി​ച്ചോ​റു​മാ​യി സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. കുട്ടിക​ളുടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ലേ​ക്കി​റ​ങ്ങി അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും വേ​ണ്ടി സ്കൂ​ളി​ലെ മാ​ത്‌സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ര​ംഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് .കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും പൊ​തി​ച്ചോ​റു​മാ​യി സ്കൂ​ളി​ൽ എ​ത്തു​ക​യും സ്കൂ​ൾ അ​സം​ബ്ലി​യി​ൽ അ​വ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വി​ദ്യാ​ർ​ഥി​യു​മാ​യ അ​ബ്ബാ​സ് വ​ള​പു​രം ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു .
പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച മൊ​ബൈ​ൽ ഫ്രീ​സ​റി​ൽ വ​ച്ച് അ​ർ​ഹ​രാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് എ​ടു​ത്തു ക​ഴി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു . ​ഗ​ണി​താ​ധ്യാ​പി​ക​മാ​രാ​യ ഹ​സീ​ന, ഷെ​ർ​ലി എ​ന്നി​വ​ർ സം​ര​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​.
വ​രും ദി​വ​സ​ങ്ങ​ളി​ലും ഇത് തു​ട​രു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു .