പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു 1.7 കോ​ടി
Sunday, October 20, 2019 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ര​ണ്ടാം ഘ​ട്ട​മാ​യി 1.7 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു. മേ​ലാ​റ്റൂ​ർ മ​ണ​യാ​ണീ​രി​ക്ക​ട​വ് പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ പു​ഴ​യോ​ര​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം (25 ല​ക്ഷം), വെ​ട്ട​ത്തൂ​ർ തൂ​ത റോ​ഡി​ൽ വെ​ട്ട​ത്തൂ​ർ ജം​ഗ്ഷ​നി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം(15), പു​ലാ​മ​ന്തോ​ൾ കൊ​ള​ത്തൂ​ർ റോ​ഡി​ൽ ഒ​വു​പാ​ലം, അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം (19), പെ​രു​ന്പി​ലാ​വ് നി​ല​ന്പൂ​ർ പാ​ത​യി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം (ആ​റ്), മാ​ന​ത്തു​മം​ഗ​ലം മ​ണ്ണാ​ർ​മ​ല റോ​ഡി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം(10), അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം ചെ​റു​ക​ര റോ​ഡി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം (33), ആ​ന​മ​ങ്ങാ​ട് മ​ണ​ലാ​യ മു​തു​കു​ർ​ശി റോ​ഡി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം (അ​ഞ്ച്), മാ​ന​ത്തു​മം​ഗ​ലം ക​ക്കൂ​ത്ത്് ബൈ​പ്പാ​സ് റോ​ഡി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം (20), പെ​രി​ന്ത​ൽ​മ​ണ്ണ തൂ​ത റോ​ഡി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം (15), പെ​രു​ന്പി​ലാ​വ് നി​ല​ന്പൂ​ർ പാ​ത​യി​ൽ മാ​ന്പ്ര​പ​ടി, ആ​ലും​കൂ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം (22) എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്നാം ഘ​ട്ട​ത്തി​ൽ 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. മ​ഴ നീ​ങ്ങി​യാ​ൽ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.