യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Sunday, October 20, 2019 12:12 AM IST
നി​ല​ന്പൂ​ർ: കെഎ​ൻ​ജി റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നെ​തി​രെ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സം സ​മ​രം ന​ട​ത്തി.

അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെഎൻ​ജി റോ​ഡി​ൽ നി​ല​ന്പൂ​ർ മു​ത​ൽ ച​ന്ത​ക്കു​ന്ന് വ​രെ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു മാ​സ​ങ്ങ​ളാ​യി. പ​ല​യി​ട​ത്തും മ​ര​ണ​ക്കെ​ണി​ക​ളാ​യി രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ കാ​ര​ണം ഗ​താ​ഗ​ത ത​ട​സ​വും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പ്ര​ള​യം ക​ഴി​ഞ്ഞു മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ട്ടി​ല്ല. രാ​വി​ലെ പ​ത്തി​നു ആ​രം​ഭി​ച്ച സ​മ​രം മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ഭം​ഗി​യാ​യി തു​ട​ങ്ങി​യ നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക്ക് പി​ന്നീ​ട് ത​ട​സം നി​ന്ന​തു സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് കു​റ്റ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ. ​ഗോ​പി​നാ​ഥ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, ഗി​രീ​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ, പി.​പി. ന​ജീ​ബ്, മൂ​ർ​ക്ക​ൻ മാ​നു, എ.​പി.​അ​ർ​ജു​ൻ തു​ട​ണ​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം വ​രെ​യാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്.