ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട ആളുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, October 20, 2019 10:30 PM IST
അ​രീ​ക്കോ​ട്: ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം കൂ​ന​മ്മാ​വ് മു​ക്ക​ത്ത് സി​നോ​ജി​ന്‍റെ (35) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​രീ​ക്കോ​ട് മൂ​ർ​ക്ക​നാ​ടാ​ണ് ഇ​യാ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ചാ​ലി​യാ​ർ ര​ക്ഷ​ക​ൻ പോ​ലീ​സ് ബോ​ട്ടി​ലെ ഡ്രൈ​വ​ർ അ​സ്ഗ​ർ അ​ലി​യും പോ​ലീ​സു​കാ​ര​നാ​യ ബി​നീ​ഷും ചേ​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു പ​ത്ത​നാ​പു​രം പാ​ല​ത്തി​ന​ടു​ത്ത് താ​ഴ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​ർ​ക്ക​നാ​ട് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സം​ഘ​ത്തി​നോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു സി​നോ​ജ്.