ജ​പ​മാ​ല റാ​ലി ന​ട​ത്തി
Monday, October 21, 2019 12:01 AM IST
എ​ട​ക്ക​ര: മാ​തൃ​വേ​ദി മ​ണി​മൂ​ളി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​ങ്ക​ര​യി​ൽ ജ​പ​മാ​ല റാ​ലി ന​ട​ത്തി. പാ​ലാ​ങ്ക​ര ക​പ്പേ​ള​യി​ൽ നി​ന്നാ​രം​ഭി​ച്ച് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ സ​മാ​പി​ച്ച ജ​പ​മാ​ല റാ​ലി​ക്ക് മാ​തൃ​വേ​ദി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​സ​ജി പു​ഞ്ച​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ർ​ന്ന് പ​ള്ളി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ​ണി​മൂ​ളി ഫൊ​റോ​നാ വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, പാ​ലാ​ങ്ക​ര ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. മേ​ഖ​ലാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​ർ​ച്ച​ന, മേ​ഖ​ലാ പ്ര​സി​ഡ​ൻ്്ര മേ​രി കൊ​ച്ചു​കാ​ട്ടി​ത്ത​റ​യി​ൽ, സെ​ക്ര​ട്ട​റി ജി​ഷി പു​തി​യി​ക്കേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ നി​ഷ സ​ജി, സു​നി സ​ജി, ഡെ​ൽ​ന ജെ​റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ണി​മൂ​ളി മേ​ഖ​ല​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റ്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ജ​പ​മാ​ല റാ​ലി​യി​ലും തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ ബ​ലി​യി​ലും സം​ബ​ന്ധി​ച്ചു.