ക​ലാ​കാ​ര​ൻ​മാ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി
Monday, October 21, 2019 12:03 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​ലാ​കാ​ര​ൻ​മാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഥ​മ​യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് അ​വ​സ​രവും പ്രോ​ൽ​സാ​ഹ​നവും ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യാ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രോ വ​ർ​ഷ​വും ത​ദ്ദേ​ശീ​യ ക​ലാ​കാ​ര·ാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ചേ​റൂ​ന്പ് മ​ഹോ​ൽ​സ​വം ന​ട​ത്തും. ഇ​തി​ന് പു​റ​മെ ചേ​റു​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാനു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കാ​നും ഞാ​യ​റാ​ഴ്ച്ച ചേ​ർ​ന്ന പ്ര​ഥ​മ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഒ.​എം.​ക​രു​വാ​ര​ക്കു​ണ്ട്,അ​ബു ഇ​രി​ങ്ങാ​ട്ടി​രി, അ​ബ്ദു​ള്ള ക​രു​വാ​ര​ക്കു​ണ്ട് ,നൗ​ഷാ​ദ് പു​ഞ്ച, അ​ബ്ദു​ള്ള, കൃ​ഷ്ണ​കു​മാ​ർ, എം.​കൃ​ഷ്ണ​ൻ​കു​ട്ടി, ന​വാ​സ് പു​ക്കൂ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.