മി​ഷ​ൻ റാ​ലി ന​ട​ത്തി
Monday, October 21, 2019 12:03 AM IST
നി​ല​ന്പൂ​ർ: മി​ഷ​ൻ ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ചെ​റു​പു​ഷ്പ മി​ഷ​ൻ ലി​ഗ് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ഷ​ൻ റാ​ലി ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ.​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ മി​ഷ​ൻ​ലീ​ഗി​ന്‍റെ പാ​താ​ക ശാ​ഖ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വ​ട​ക്കേ​മു​റി​ക്ക് കൈ​മാ​റി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് നാ​ലു ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പാ​ത​ക​ക​ളു​മേ​ന്തി റാ​ലി ഇ​ടി​വ​ണ്ണ ടൗ​ണ്‍ ചു​റ്റി ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു, വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ​രാ​യ മ​ദ​ർ തെ​രേ​സ, അ​ൽ​ഫോ​ൻ​സാ​മ്മ, മ​റി​യം ത്രേ​സ്യ, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ സ്ഥാ​പ​ക​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ എ​ന്നി​വ​രു​ടെ വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞ മി​ഷ​ൻ ലി​ഗ് പ്ര​വ​ർ​ത്ത​ക​ർ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.
മാ​ലാ​ഖാ​മാ​രു​ടെ അ​ട​ക്കം വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞ കു​ട്ടി​ക​ളും റാ​ലി​യി​ൽ വേ​റി​ട്ട കാ​ഴ്ച​യാ​യി. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ, സി​സ്റ്റ​ർ ദീ​പ, സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.