കേ​ര​ള​ പു​ന​ർ​നി​ർ​മാ​ണ​ം: സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ പ്ര​ശം​സ​നീ​യമെന്ന് ഗ​വ​ർ​ണ​ർ
Monday, October 21, 2019 12:03 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യ പ്ര​ള​യ​ത്ത അ​തി​ജീ​വി​ച്ച് കേ​ര​ളം പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ. നി​ല​ന്പൂ​ർ പീ​വീ​സ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റീ​ബി​ൽ​ഡ് കേ​ര​ളം എ​ന്ന സ​ർ​ക്കാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം നി​റ​വേ​റ്റാ​നു​ള്ള ഓ​രോ വ​കു​പ്പി​ന്‍റെ​യും ന​ട​പ​ടി​ക​ളും അ​ഭി​ന​ന്ദി​ക്കേ​ണ്ട​ത് ത​ന്നെ​യാ​ണ്.
വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം. പീ​വീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി സാ​ക്ഷ​ര​ത​യി​ൽ നൂ​റു​ശ​ത​മാ​നം കൈ​വ​രി​ച്ച സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ ഗ​വ​ർ​ണ​റാ​യി​രി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​നം, വി​ദ്യാ​ഭ്യാ​സം, വി​ക​സ​നം എ​ന്നി​വ​യി​ൽ ഏ​തി​നാ​ണ് രാ​ജ്യം മു​ൻ​ഗ​ണ​ന ന​ൽ​കു​തെ​ന്ന​റി​യാ​നാ​യി​രു​ന്നു അ​രീ​ക്കോ​ട് സു​ല​മു​സ്സ​ലാം ആ​ർ​ട​സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​ടെ ചോ​ദ്യം. ദാ​രി​ദ്യ്ര​നി​ർ​മാ​ർ​ജ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടി നേ​ട്ടം ഉ​ണ്ടാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. എ​ങ്കി​ൽ മാ​ത്ര​മേ രാ​ജ്യ​ത്തി​ന് പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​വൂ. മി​ക്ക രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണ് ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വഹിച്ചു.
ഗ​വ​ർ​ണ​റു​ടെ ഭാ​ര്യ രേ​ശ്മ ആ​രി​ഫ്, ജാ​സ്മി​ൻ അ​ബ്ദു​ൽ വ​ഹാ​ബ്, പി.​വി.​അ​ലി​മു​ബാ​റ​ക്, ഡോ.​എ.​എം.​ആ​ന്‍റ​ണി, പ്രി​ൻ​സി​പ്പ​ൽ കെ.​സി.​ദീ​പ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​മ​ൽ കോ​ള​ജ്, അ​രീ​ക്കോ​ട് എ​സ്.​എ​സ് കോ​ള​ജ്, ജെ.​എ​സ്.​എ​സ്, പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഗ​വ​ർ​ണ​റോ​ട് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചാ​ണ് ഗ​വ​ർ​ണ​ർ നി​ല​ന്പൂ​രി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്.