ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഷോ​ക്കേ​റ്റു മ​രി​ച്ചു
Monday, October 21, 2019 9:36 PM IST
കൊ​ണ്ടോ​ട്ടി: ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഗൂ​ഡ​ല്ലൂ​ർ തേ​വാ​ല സ്വ​ദേ​ശി രാ​മ​ലിം​ഗ​ത്തി​ന്‍റെ മ​ക​ൻ എ​ൻ​സ്കു​മാ​ർ(22) ആ​ണ് മ​രി​ച്ച​ത്.

കോ​ട​ങ്ങാ​ട് കെ​ട്ടി​ട​ത്തി​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കൊ​ണ്ടോ​ട്ടി പോ​ലി​സ് കേ​സെ​ടു​ത്തു.