സം​സ്ഥാ​ന പാ​ത​യി​ൽ അ​ട​ച്ച കു​ഴി​ക​ൾ ഒ​രാ​ഴ്ച തി​ക​യും മു​ന്പ് വീ​ണ്ടും ത​ക​ർ​ന്നു
Monday, October 21, 2019 11:24 PM IST
ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ അ​ട​ച്ച കു​ഴി​ക​ൾ ഒ​രാ​ഴ്ച തി​ക​യും മു​ന്പ് വീ​ണ്ടും ത​ക​ർ​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ന​ടു​വൊ​ടി​ക്കു​ന്നു. ഒ​രാ​ഴ്ച മു​ന്പാ​ണ് പി​ഡ​ബ്ല്യുഡി സം​സ്ഥാ​ന പാ​ത​യി​ൽ താ​ത്​കാ​ലി​ക​മാ​യി കു​ഴി​ക​ൾ അ​ട​ച്ച​ത്. തി​ര​ക്കേ​റി​യ കു​റ്റി​പ്പു​റം തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ധി​കൃ​ത​ർ താത്​കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

കു​ഴി​ക​ൾ അ​ട​ച്ച് ഒ​രാ​ഴ്ച തി​ക​യും മു​ന്പ് ത​ന്നെ അ​ട​ച്ച ഭാ​ഗ​ങ്ങ​ൾ വീ​ണ്ടും ത​ക​ർ​ന്ന​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​യി​ട്ടു​ണ്ട്. റോ​ഡി​ൽ പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ചെ​റിയ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.