ജി​ല്ല​യി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്! ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം
Monday, October 21, 2019 11:26 PM IST
മ​ല​പ്പു​റം: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജി​ല്ല​യി​ൽ ഇ​ന്ന് റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക​ർ​ശ​ന​മാ​യും ജാ​ഗ്ര​ത​പു​ല​ർ​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​രോ​ട് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്കാ​നും ക​ള​ക്ട​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ലും താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ലും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടി​യ​ന്ത​ര ഘ​ട്ട കാ​ര്യ നി​ർ​വ​ഹ​ണ കേ​ന്ദ്ര​ത്തി​ന്‍റെ 0483-2736320-326, 1077(ട്രോ​ൾ ഫ്രീ)​വാ​ട്ട്സ് ആ​പ്പ് ന​ന്പ​ർ- 9383463212, 9383464212 എ​ന്ന ന​ന്പ​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.

ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂ​മി​ന് ജി​ല്ലാ​ക​ള​ക്ട​റും ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി​ക​ള​ക്ട​റും മേ​ൽ​നോ​ട്ടം വ​ഹി​ക്കും. താ​ലൂ​ക്കാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ജി​ല്ലാ​ക​ല​ക്ട​ർ​ക്ക് യ​ഥാ​സ​മ​യം കൈ​മാ​റാ​നും നി​ർ​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, കെ​എ​സ്ഇ​ബി തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ യ​ഥാ​സ​മ​യം ജ​ന​ങ്ങ​ളോ​ട് ശ്ര​ദ്ധി​ക്കാ​നും വ്യാ​ജ അ​റി​യി​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് നാ​ളെ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 24,25 തീ​യ​തി​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

താ​ലൂ​ക്ക് ത​ല ക​ണ്‍​ട്രോ​ൾ​റൂം ഫോ​ണ്‍ ന​ന്പ​റു​ക​ൾ

നി​ല​ന്പൂ​ർ-04931-221471
ഏ​റ​നാ​ട്-0483-2766121
പെ​രി​ന്ത​ൽ​മ​ണ്ണ-04933-227230
പൊ​ന്നാ​നി-0494-2666038
തി​രൂ​ർ-0494-2422238
തി​രൂ​ര​ങ്ങാ​ടി-0494-2461055
കൊ​ണ്ടോ​ട്ടി-0483-2713311