കു​ളി​ക്കാ​ൻ കു​റു​വ​ൻ പു​ഴ​യി​ലി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
Wednesday, October 23, 2019 12:09 AM IST
നി​ല​ന്പൂ​ർ: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കു​റ​വ​ൻ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് മു​പ്പ​ത്തി​ര​ണ്ട് സ്വ​ദേ​ശി വ​യ​ലി​ൽ പ​ദ്മ​നാ​ഭ​ന്‍റെ മ​ക​ൻ ജി​നൂ​ബ് (29) നെ​യാ​ണ് വൈ​കു​ന്നേ​രം 5.45-ഓ​ടെ കു​റു​വ​ൻ പു​ഴ​യു​ടെ കെ​ട്ടു​ങ്ങ​ൽ ക​ട​വി​ൽ കാ​ണാ​താ​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു പേ​രോ​ടൊ​പ്പം കാ​റി​ലാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണേ​ക്കോ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടു​ങ്ങ​ൽ ക​ട​വി​ലെ​ത്തി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി.

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത് ഇ​ന്ന്

മ​ല​പ്പു​റം: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മെ​ഗാ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.