പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Wednesday, October 23, 2019 10:42 PM IST
നി​ല​ന്പൂ​ർ: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​റു​വ​ൻ പു​ഴ​യി​ൽ ചൊ​വ്വാ​ഴ്ച കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് മു​പ്പ​ത്തി​ര​ണ്ടി​ലെ വ​യ​ലി​ൽ പ​ദ്മ​നാ​ഭ​ന്‍റെ മ​ക​ൻ ജി​നൂ​പി​ന്‍റെ (29) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മ​ണി​യോ​ടെ ക​ണ്ടെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.45ഓ​ടെ കു​റു​വ​ൻ പു​ഴ​യു​ടെ കെ​ട്ടു​ങ്ങ​ൽ ക​ട​വി​ലാ​യി​രു​ന്നു ജി​നൂ​പി​നെ കാ​ണാ​താ​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജി​നൂ​പ് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു പേ​രോ​ടൊ​പ്പം കാ​റി​ലാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണേ​ക്കോ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടു​ങ്ങ​ൽ ക​ട​വി​ലെ​ത്തി​യ​ത്.

നി​ല​ന്പൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സം​ഭ​വ​ദി​വ​സം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നു ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച തെ​ര​ച്ചി​ലി​ൽ യു​വാ​വ് കു​ളി​ക്കാ​നി​റ​ങ്ങി​യ ക​ട​വി​ന്‍റെ താ​ഴെ ഭാ​ഗ​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.