വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ ല​ക്ഷ്യം സാ​ഹോ​ദ​ര്യം: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്
Thursday, October 24, 2019 12:21 AM IST
എ​ട​ക്ക​ര: വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​പ​ര​മാ​യ ല​ക്ഷ്യം സാ​ഹോ​ദ​ര്യ​മാ​ണെ​ന്നു ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്. മൂ​ത്തേ​ടം ഫാ​ത്തി​മ കോ​ള​ജി​ൽ ബ്രെ​യി​ൻ സ്റ്റോ​ർ​മിം​ഗ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ഹോ​ദ​ര്യ​മി​ല്ലാ​ത്തി​ട​ത്ത് വി​ദ്യാ​ഭ്യാ​സം വ​ള​രു​ക​യോ വി​ക​സി​ക്കു​ക​യോ ഇ​ല്ല.
അ​വി​ടെ മ​നു​ഷ്യ​നു വ​ള​രു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ല. വി​ദ്യാ​ഭ്യാ​സം നാ​ടി​ന്‍റെ ന​ൻ​മ​യ്ക്ക് ഉ​പ​യു​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ര​വീ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ, ഫാ. ​ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ, ഫാ. ​സ്ക​റി​യ മ​ണ്‍​പു​ര​ക്കാ​മ​ണ്ണി​ൽ, നി​ഷി​ദ കോ​ട്ടൂ​ർ, കോ​ള​ജ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് കോ​ള​ജ് ര​ക്ഷ​ക​ർ​തൃ സ​മി​തി യോ​ഗ​വും അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും ന​ട​ന്നു.